മുളന്തുരുത്തി: കാഞ്ഞിരമറ്റം 1804-ാം നമ്പർ എസ്.എൻ.ഡി.പി ശാഖ ആർ ശങ്കർ കുടുംബ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യപ്രവർത്തകരെ ആദരിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഫാരിസ മുജീബ്, സുനിത സണ്ണി എന്നിവർ ഉപഹാരങ്ങൾ നൽകി. ബാബു അദ്ധ്യക്ഷനായിരുന്നു. ശാഖാ സെക്രട്ടറി സജി കരുണാകരൻ, യൂണിയൻ കമ്മിറ്റിഅംഗം ബാലകൃഷ്ണൻ, ഓമന രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.