കൊച്ചി: കൊച്ചി ഓപ്പൺ മൊബിലിറ്റി നെറ്റ് വർക്ക് വെള്ളിയാഴ്ച വൈകിട്ട് നാലിന് എറണാകുളം ടൗൺ ഹാളിൽ മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. നഗരഗതാഗത സംവിധാനങ്ങളുടെ സമഗ്രവികസനവും ഏകോപനവും ഉറപ്പാക്കുന്നതിനായി രൂപീകരിച്ച കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ കീഴിലാണ് ഇത് യാഥാർത്ഥ്യമായത്. മൊബിലിറ്റി നെറ്റ് വർക്ക് സംവിധാനത്തിലുള്ള ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് മെട്രോയിലും ബസിലും ഓട്ടോയിലും യാത്ര ചെയ്യാം. ഡിജിറ്റൽ പണമിടപാടും സാദ്ധ്യമാകും. ടി.ജെ .വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കൊച്ചി മേയർ എം. അനിൽകുമാർ, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ കെ.ജെ മാക്‌സി, പി.ടി തോമസ്, കെ. ബാബു തുടങ്ങിയവർ പങ്കെടുക്കും.