udf
പഠനോപകരണ വിതരണോദ്ഘാടനം ഡി.കെ.ടി.എഫ് സംസ്ഥാനപ്രസിഡന്റ്‌ ജോയ് മാളിയേക്കൽ നിർവഹിക്കുന്നു

മൂവാറ്റുപുഴ: യൂത്ത് കോൺഗ്രസ് മഞ്ഞള്ളൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികളിലെയും കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. മണ്ഡലം തല ഉദ്ഘാടനം ഡി.കെ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കൽ നിർവഹിച്ചു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടിന്റോ ജോസ് അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ, ടോമി തന്നിട്ടമാക്കൽ, ജിമ്മി തോമസ്,ഷാജി എം.ജി, സമീർ കോണിക്കൽ, ജിന്റോ ടോമി എന്നിവർ സംസാരിച്ചു.