കൂത്താട്ടുകുളം: വൈദ്യുതി നിയമ ഭേദഗതിക്കെതിരെ ജീവനക്കാർ നടത്തുന്ന പണിമുടക്കിന് മുന്നോടിയായി കെ. എസ്.ഇ.ബി വർക്കേർസ് സി.ഐ.ടി.യു യൂണിറ്റിന്റെ നേതൃത്വത്തിൽ കൂത്താട്ടുകുളം പോസ്റ്റ് ഓഫീസിനു മുന്നിൽ കേന്ദ്ര ഗവൺമെന്റിനെ കുറ്റ വിചാരണ നടത്തി.വൈദ്യുതി മൗലീകാവകാശമാക്കുക , ഊർജ മേഖലയുടെ കുത്തകവൽക്കരണം അവസാനിപ്പിക്കുക , വിതരണ മേഖലയുടെ സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കുറ്റ വിചാരണം നടത്തിയത്. സമരം സി.പി.എം ലോക്കൽ സെക്രട്ടറി എം.ആർ സുരേന്ദ്രനാഥ് ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് സെക്രട്ടറി കെ.ആർ.രാജേഷ്, സന്തോഷ് . ടി.എൻ. വിശ്വംഭരൻ.പി.കെ,അജു.പി.ജോർജ്,അരുൺ.ടി.രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.