മുളന്തുരുത്തി: ആമ്പല്ലൂർ പഞ്ചായത്തിൽ നടപ്പിലാക്കേണ്ട പദ്ധതികൾ സംബന്ധിച്ച വികസനരേഖ യു.ഡി.എഫ് പാർലമെന്ററി പാർട്ടിക്കുവേണ്ടി പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് അനൂപ് ജേക്കബ് എം.എൽ.എയ്ക്ക് നൽകി. ചടങ്ങിൽ മണ്ഡലം കമ്മിറ്റി ചെയർമാൻ ആർ. ഹരി അദ്ധ്യക്ഷനായിരുന്നു. കെ.ജെ. ജോസഫ്, കെ.എസ്. ചന്ദ്രമോഹനൻ, കെ.എം. അബ്ദുൾ കരീം എന്നിവർ സംസാരിച്ചു.