draseee-prajee
ചെത്തിക്കോട് പ്രദേശത്തെ വെള്ളക്കെട്ട് പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ ഐ കുര്യാക്കോസ് മന്ത്രി പി രാജീവിന് നിവേദനം നൽകുന്നു.

അങ്കമാലി: കോസ്റ്റ് ഗാർഡിന്റെ റെസിഡൻഷ്യൽ പ്രോജക്ട് നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥലവാസികൾക്കുണ്ടായിരിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം ഉണ്ടാക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഡ്രൈനേജ് സംവിധാനം ഉണ്ടാക്കാതെ മണ്ണിട്ട് നികത്തി നിർമ്മാണം തുടരുന്നതിനാൽ പ്രദേശത്തെ പുരയിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. അടിയന്തരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ലോക്കൽ സെക്രട്ടറി കെ.എ. കുര്യാക്കോസിന്റെ നേതൃത്വത്തിൽ മന്ത്രിക്ക് നിവേദനം നൽകി. സി.പി.എം ഏരിയ സെക്രട്ടറി കെ.കെ. ഷിബു, എം.എ. ഗ്രേസി, ടി.വൈ. ഏല്യാസ്, ടി.ജി. ബേബി, വിനിത ദിലീപ്, പി.ജെ. മനോഹൻ എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.