മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ്.സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ "സ്നേഹ സഞ്ജീവനി പദ്ധതിയുടെ" ഭാഗമായി മരുന്ന് വിതരണം ചെയ്തു. മാറാടി മഹിള കോൺഗ്രസിന്റെ ജീവകാരുണ്യ പ്രവർത്തന ഫണ്ടിന്റെ സഹായത്തോടെ ആവശ്യം വേണ്ട മരുന്നുകൾ വാങ്ങിയത്. സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ജില്ലാ പഞ്ചായത്തംഗം ഷാന്റി എബ്രഹാം മരുന്ന് വിതരണം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. മാറാടി വനിത വില്ലേജ് സൊസൈറ്റി പ്രസിഡന്റ് ഡോ. ചിന്നമ്മ വർഗീസ്, ഗ്രാമ പഞ്ചായത്തംഗം അജി സാജു, മാറാടി അഗ്രികൾച്ചർ ഇംപ്രൂവ്മെന്റ് സൊസൈറ്റി പ്രസിഡന്റ് സാബു ജോൺ, സ്കൂൾ പി.ടി.എ പ്രസിഡന്റ് പി.റ്റി. അനിൽകുമാർ, മദർ പി.ടിഎ ചെയർപേഴ്സൺ സിനിജ സനിൽ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി തുടങ്ങിയവർ പങ്കെടുത്തു.