lahitha
ലഹിത അനുസ്മരണ സമ്മേളനത്തിൽ വച്ച് അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ വിദ്യാർത്ഥികൾക്കുള്ള പുരസ്കാരം വിതരണം ചെയ്യുന്നു

കോലഞ്ചേരി: പൂതൃക്ക ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ സംസ്‌കൃത അദ്ധ്യാപികയായിരുന്ന ലഹിതയുടെ ഓർമ്മയ്ക്കായി ജീവാമൃത ട്രസ്​റ്റ് അനുസ്മരണ സമ്മേളനവും പുരസ്കാര വിതരണവും നടത്തി. പരിപാടിയോടനുബന്ധിച്ച് സംസ്‌കൃതത്തിൽ എപ്ലസ് നേടിയ 20 വിദ്യാർത്ഥികൾക്ക് പുരസ്‌കാരവും നൽകി. അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ലിസി അലക്‌സ് അദ്ധ്യക്ഷയായി. അദ്ധ്യാപികയുടെ ഒാർമ്മയ്ക്കായി സ്‌കൂളിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. കെ.എം. സുഗതൻ വൃക്ഷത്തൈ നട്ടു. എം.കെ.രഘു, പൂതൃക്കപഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസ്, ടി.കെ. രാജൻ, പ്രിൻസിപ്പൽ സുജാത യു. പിള്ള, കെ.ആർ. അനിത തുടങ്ങിയവർ സംസാരിച്ചു.