suku
ജസ്റ്റിസ് കെ.സുകുമാരന്റെ 91ാം ജൻമദിനത്തോട് അനുബന്ധിച്ച് നടന്ന പുസ്തകപ്രകാശനം

കൊച്ചി: ഇന്ത്യൻ സൊസൈറ്റി ഒഫ് ഓഥേഴ്സ് (ഇൻസ) കേരളഘടകം പ്രസിഡന്റും കേരള, ബോംബെ ഹൈക്കോടതികളിലെ മുൻ ന്യായാധിപനുമായ ജസ്റ്റിസ് കെ.സുകുമാരന്റെ 91ാം ജൻമദിനത്തോട് അനുബന്ധിച്ച് പൈതൃക പഠനകേന്ദ്രം മുൻ ഡയറക്ടർ പ്രൊഫ.ടി.പി.ശങ്കരൻകുട്ടിനായർ എഡിറ്റിംഗ് നിർവഹിച്ച 'ജുഡീഷ്യൽ ആൻഡ് കൾച്ചറൽ ഹെറിറ്റേജ് : സം ഡയമൻഷൻസ്' എന്ന കൃതി പ്രകാശനം ചെയ്തു. എറണാകുളത്തു നടന്ന ചടങ്ങിൽ ലോകായുക്ത കേരളയും മുൻ സുപ്രീംകോടതി ജഡ്ജിയുമായ ജസ്റ്റിസ് സിറിയക് ജോസഫ് ജസ്റ്റിസ് കെ. സുകുമാരന് പുസ്തകം കൈമാറി. തിരുവനന്തപുരം ശ്രീ ഉത്രാടം തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കൾച്ചർ ആണ് പ്രസാധകർ. ജസ്റ്റിസ് പി.എസ്.ഗോപിനാഥ് ചടങ്ങിൽ അദ്ധ്യക്ഷനായി. ഓൺലൈനായി നടന്ന ആഘോഷ പരിപാടിയിൽ ഇൻസ അംഗങ്ങളും അഭ്യുദയകാംക്ഷികളും പങ്കെടുത്തു.