അങ്കമാലി: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ നായത്തോട് റെഡ്‌കെയറിന്റെ നേതൃത്വത്തിൽ ആദരിച്ചു. തുടർവിദ്യാഭ്യാസ സാദ്ധ്യതകളെക്കുറിച്ച് ക്ലാസുമുണ്ടായിരുന്നു. സി.പി.എം ഏരിയ സെക്രട്ടറി കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. പ്രൊഫ.എ.കെ. ദിവാകരമേനോൻ, പ്രീജിത്ത് ചെറിയാൻ എന്നിവർ കുട്ടികളുമായി സംവദിച്ചു. ഷാജി യോഹന്നാൻ കോ ഓർഡിനേറ്ററായിരുന്നു.ടി.വൈ. ഏല്യാസ് സന്ദേശം നൽകി. ആശാവർക്കർമാരായ മേരി ജോണി, ഹെൽബി ജോസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. കെ.ഐ. കുരിയാക്കോസ്, കെ.കെ. താരുക്കുട്ടി,രാഹുൽ രാമചന്ദ്രൻ, ജീവൻ ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.