കൊച്ചി: 'മാതൃകവചം' വാക്‌സിൻ ക്യാമ്പയിനിൽ 1,109 ഗർഭി​ണി​കൾ ജില്ലയിൽ വാക്‌സിൻ സ്വീകരിച്ചു.

വാർഡുതലത്തിൽ ആശ പ്രവർത്തകരുടെ നേതൃത്വത്തിൽ മുഴുവൻ ഗർഭിണികളേയും വാക്സിനേഷനായി രജിസ്റ്റർ ചെയ്യിപ്പിച്ച് വാക്സിൻ നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഗർഭാവസ്ഥയുടെ ഏതു കാലയളവിലും വാക്‌സിൻ സ്വീകരിക്കാം. കൊവിൻ പോർട്ടലിലോ വീടിനടുത്തുള്ള പ്രൈമറി ഹെൽത്ത് സെന്ററിൽ നേരിട്ടെത്തിയോ രജിസ്റ്റർ ചെയ്യാം. ഉച്ചക്ക് ഒന്ന് മുതൽ നാല് വരെയാണ് സമയം.