കാലടി: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ മലയാറ്റൂർ - നീലീശ്വരം പഞ്ചായത്ത് രണ്ടാംവാർഡ് ഡി.വൈ.എഫ്.ഐ സ്കൂൾപടി യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. വിജയികൾക്ക് വാർഡ് മെമ്പർ പി. ജെ. ബിജു മെമന്റോ നൽകി. യൂണിറ്റ് സെക്രട്ടറി ജിതിൻ കൃഷ്ണൻ അദ്ധ്യക്ഷനായി. പ്രസിഡന്റ് അഖിൽ രാജു, ജിഷ്ണു കൃഷ്ണൻ, അരുൺ അയ്യപ്പൻ എന്നിവർ സംസാരിച്ചു.