bjp
പട്ടികജാതി മോർച്ച നെടുമ്പാശേരി പഞ്ചായത്ത് കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫിസിനു മുമ്പിൽ സംഘടിപ്പിച്ച ധർണ ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എം.എ.ബ്രഹ്മരാജ് ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: പട്ടികജാതി വിദ്യാർത്ഥികളുടെ ഓൺലൈൻ വിദ്യാഭാസം ഉറപ്പ് വരുത്തുക, ലംപ്‌സം ഗ്രാന്റും ഉടൻ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബി.ജെ.പി പട്ടികജാതി മോർച്ച നെടുമ്പാശേരി പഞ്ചായത്ത് കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പിൽ സംഘടിപ്പിച്ച ധർണ ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എം.എ. ബ്രഹ്മരാജ് ഉദ്ഘാടനം ചെയ്തു. എസ്.സി മോർച്ച പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ജി. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. വി.കെ. അഭിമന്യു, അരുൺ പണിക്കർ, എ. സദാശിവൻ, ശിവരാജ് എസ്. മേനോൻ,ജിനു വിശ്വംഭരൻ, ബേബി മാടശ്ശേരി, മധുസൂദനൻ, ടി.എ. മോഹനൻ, കെ.കെ. ബാലൻ, എം.കെ. ചന്ദ്രൻ, പി.കെ. രാജൻ എന്നിവർ സംസാരിച്ചു.