അങ്കമാലി: കോസ്റ്റ് ഗാർഡ് ഓഫീസിലേക്ക് സി.പി.എന്റെ നേതൃത്വത്തിൽ മാർച്ച് നടത്തി. കോസ്റ്റ് ഗാർഡിന്റെ റെസിഡൻഷ്യൽ പദ്ധതിമൂലം ഉണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരം കാണമെന്ന് ആവശ്യപ്പെട്ടായിരുന്നു ജനകീയമാർച്ച്.

സി.പി.എം ഏരിയ സെക്രട്ടറി കെ.കെ. ഷിബു ഉദ്ഘാടനംചെയ്തു. കെ.ഐ. കുരിയാക്കോസ് അദ്ധ്യക്ഷത വഹിച്ചു. കെ. കുട്ടപ്പൻ, ടി.വൈ. ഏല്യാസ്, ടി.ജി. ബേബി,വിനിത ദിലീപ്,വത്സല ഹരിദാസ്എന്നിവർ പ്രസംഗിച്ചു. ഗേറ്റിനുമുന്നിൽ സമരക്കാരെ പൊലീസ് തടഞ്ഞു.

മഴവെള്ളം ഒഴുകി പോകാനുള്ള കാനകൾ നിർമ്മിക്കാതെ നേരത്തെ നെൽവയലായിരുന്ന സ്ഥലം മണ്ണിട്ട് നികത്തി കെട്ടിടങ്ങൾ പണിയുന്നതിനാൽ സാധാരണക്കാർ താമസിക്കുന്ന വീടുകളിലും അവർ സഞ്ചരിക്കുന്ന റോസുകളിലും രൂക്ഷമായ വെള്ളക്കെട്ടാണെന്ന് സമരക്കാർ പറഞ്ഞു.