മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ മികച്ച ഗൈനക്കോളജിസ്റ്റായി പേരെടുത്ത ഡോ.സുമഗല ദേവിയെ മൂവാറ്റുപുഴ എം.സി.എസ് ആശുപത്രി ആദരിച്ചു. ഡോക്ടർ സർവീസിൽ നിന്ന് വിരമിച്ച ശേഷവും സേവന രംഗത്ത് സജീവമാണ്. 40,000 പ്രസവങ്ങളെടുത്തതിൽ ഒരുപിഴവും വന്നിട്ടില്ലെന്നതാണ് ഡോക്ടറുടെ പ്രത്യേകത. മൂവാറ്റുപുഴയിൽ ഒരു വീട്ടിലെ ഒരാളുടെയെങ്കിലും പ്രസവമെടുത്തിട്ടുള്ള ഡോക്ടറാണ് സുമംഗല ദേവി .മൂന്ന് വർഷത്തെ സർവീസ് ബാക്കി നിൽക്കെ വി.ആർ.എസ് എടുത്താണ് ഡോ.സുമഗല ദേവി സർവീസിൽ നിന്ന് വിരമിച്ചത്. വിരമിച്ച ശേഷം ഡോക്ടർ മൂവാറ്റുപുഴയിൽ തന്നെ താമസിച്ച് വീട്ടിൽ ഗർഭിണികളെ പരിപാലിച്ചു പോന്നു. ഇപ്പോൾ എം. സി. എസ്. ആശുപത്രിയിൽ സീനിയർ ഗൈനക്കോളജിസ്റ്റായി സേവനമനുഷ്ടിക്കുകയാണ്. നഗരസഭ ചെയർമാൻ പി.പി.എൽദോസ് ഡോ.സുമഗല ദേവിക്ക് ഉപഹാരം നൽകി ആദരിച്ചു. സുർജിത് എസ്‌തോസ് അദ്ധ്യക്ഷത വഹിച്ചു. എം.എ.സഹീർ , അഡ്വ.ടി.എസ്.റഷീദ്, ഡോ. തോമസ് മാത്യു, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എം.അബ്ദുൽ സലാം, നിസ അഷറഫ്, ജോസ് കുര്യാക്കോസ്, കൗൺസിലർമാരായ ആർ.രാകേഷ്, ഫൗസിയ അലി, ജോയ്‌സ് മേരി, കെ.ജി.അനിൽകുമാർ, പി.എം.സലീം, അസ്മ ബീഗം, പി.വി.രാധാകൃഷ്ണൻ, നജില ഷാജി, ജാഫർ സദിഖ്, ജോളി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.