ഉദയംപേരൂർ: ഉദയംപേരൂർ എസ്.എൻ.ഡി​.പി​ ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപക- അനദ്ധ്യാപക ജീവനക്കാരുടെ നേതൃത്വത്തിൽ ആരംഭിച്ച ഗുരുകാരുണ്യം പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് എസ്.എൻ.ഡി​.പി​ യോഗം ജനറൽ സെക്രട്ടറി​ വെള്ളാപ്പള്ളി നടേശൻ നിർവ്വഹിക്കും. മഹാമാരിക്കാലത്ത് പ്രതിസന്ധിയിലായ 200 കുട്ടികളുടെ കുടുംബങ്ങൾക്ക് പ്രതിമാസം 2,000 രൂപ നൽകുന്ന പദ്ധതി​യാണി​ത്. 15 ലക്ഷം രൂപ സമാഹരിച്ചാണ് തുടക്കം കുറിക്കുന്നത്. കേരളത്തിലാദ്യമായാണ് ഒരു വിദ്യാലയത്തിൽ ഇത്തരമൊരു ജീവകാരുണ്യ പദ്ധതി നടപ്പിലാക്കുന്നതെന്ന് സംഘാടക സമിതി ചെയർമാനും പ്രി​ൻസി​പ്പലുമായും ഇ.ജി.ബാബുവും ഹെഡ്മിസ്ട്രസ് എൻ.സി​.ബീനയും കൺ​വീനർ കെ.പി.അജേഷും പറഞ്ഞു.