കൊച്ചി: കാർഷികവിള നശിച്ച് കടക്കെണിയിൽ അകപ്പെടുമ്പോൾ വിവേകം വെടിയാതെ ജീവിതത്തെ നേരിടാൻ കർഷകർക്ക് കഴിയണമെന്ന് കാർഷക കടാശ്വാസ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് കെ. എബ്രഹാം മാത്യു പറഞ്ഞു. എറണാകുളം വൈ.എം.സി.എ നടത്തിയ മോട്ടിവേഷൻ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെൻട്രൽ സ്റ്റേഷൻ എസ്.ഐ ആനിശിവ മുഖ്യാതിഥിയായി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനത്തിനായി സ്മാർട്ട് ഫോണുകൾ സമ്മാനിച്ചു. വൈ.എം.സി.എ പ്രസിഡന്റ് പോൾസൺ.കെ.പി, സന്തോഷ് ജോർജ് എന്നിവർ സംസാരിച്ചു