കൊച്ചി: സംസ്ഥാനത്തെ ഇറച്ചിക്കോഴി വിലവർദ്ധന താത്കാലികമാണെന്ന് പൗൾട്രി ഫാർമേഴ്സ് ആൻഡ് ട്രേഡേഴ്സ് സമിതി വ്യക്തമാക്കി. കൊവിഡ് രണ്ടാംതരംഗത്തിൽ കോഴിവളർത്തു കേന്ദ്രങ്ങളിൽ കോഴിക്കുഞ്ഞുങ്ങൾ എത്താത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധി. എത്തിയ കുഞ്ഞുങ്ങൾ വില്പനയ്ക്ക് തയ്യാറാകുമ്പോൾ വിലകുറയും.
കേന്ദ്ര സബ്‌സിഡികളും ധനസഹായങ്ങളും കർഷകർക്കും കച്ചവടക്കാർക്കും ലഭ്യമാക്കാനുള്ള ഉത്തരവാദിത്വം കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്മെന്റ് കോർപ്പറേഷൻ ഏറ്റെടുക്കണം. നികുതിഘടനയിൽ മാറ്റം വരുത്തണം. വൈദ്യുതി സബ്സിഡി പുനഃസ്ഥാപിക്കണം തുടങ്ങിയ ആവശ്യങ്ങളും സമിതി മുന്നോട്ടുവച്ചു. ഭാരവാഹികളായ ബിന്നി ഇമ്മട്ടി, ടി.എസ്. പ്രമോദ്, അജിത് കെ. പോൾ, പി.ടി. ഡേവീസ് എന്നിവർ സംസാരിച്ചു.