a-k-saseendran

കൊച്ചി: പീഡന പരാതി ഒതുക്കി തീർക്കാൻ ഇടപെട്ട മന്ത്രി എ.കെ ശശീന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി. പരാതിക്കാരിയുടെ അച്ഛനെ ജൂൺ 30നും മറ്റു ദിവസങ്ങളിലും ഫോണിലൂടെ ബന്ധപ്പെട്ടത് കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.സജലാണ് സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ശശീന്ദ്രനെതിരെ പീഡന പരാതി ഒതുക്കിത്തീർക്കാൻ ശ്രമിച്ചതിനും, പീഡനം അറിഞ്ഞിട്ട് മറച്ചു വച്ചതിനും ഇരയെ ഭീഷണിപ്പെടുത്തിയതിനും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.