elephent
കാടപ്പാറയിൽ കാട്ടാനക്കൂട്ടം നശിപ്പിച്ച പാലാട്ടി ഔസേഫിന്റെ.കൃഷിയിടം

കാലടി: മലയാറ്റൂർ -നീലീശ്വരം പഞ്ചായത്ത് കടപ്പാറ അടിവാരത്ത് ഇടമലയാർ കനാലിനോട് ചേർന്ന് നടയേൽ പാലാട്ടി ഔസേഫിന്റെ പാട്ടഭൂമിയിലെ രണ്ടര ഏക്കറിലിലെ കൃഷി കാട്ടാന കൂട്ടം നശിപ്പിച്ചു. കപ്പ,വാഴ,പച്ചക്കറി കൃഷികൾ എന്നിവയെല്ലാം ആനക്കൂട്ടം നശിപ്പിച്ചു. രാത്രിമുതൽ നേരം പുലരുംവരെ ആനകൾ കൃഷിയിടം വിട്ടുപോകാതെ നിലയുറപ്പിച്ചത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി. പന്ത്രണ്ട് ആനയുണ്ടായിരുന്നു.

അഞ്ഞൂറിലധികം കപ്പച്ചുവടും ഇരുനൂറിലധികം വാഴയും പൂർണമായും നശിപ്പിച്ചു. വീട്ടിക്കൽ പാലക്കാരൻ ഷിന്റോ.വി ജോസിന്റെ വീടിന് മുകളിലേക്ക് തെങ്ങ് മറിച്ചിട്ടു. ഒന്നര ഏക്കർ കൃഷിയിടത്തിലെ തേക്ക് തൈ, കവുങ്ങ് മുതലായവയുംനശിപ്പിച്ചു. ട്രഞ്ച് നിർമ്മിച്ചാലെ ആനവരാതിരിക്കുന്നത് തടയാനാകൂ. എന്നാൽ ഈ ഭാഗത്തെ പാറ കാരണം ഇവിടെ താഴ്ത്താൻ പറ്റില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.