കൊച്ചി: ഇടപ്പള്ളിമുതൽ ഫോർട്ടുകൊച്ചി വരെയുള്ള പ്രദേശങ്ങളിൽ ഒപ്ടിക്കൽ ഫൈബർ കേബിൾ ഇടുന്നതിന് കൗൺസിലിന്റെ അനുമതിയില്ലാതെ കുത്തകകമ്പനികൾക്ക് കൊച്ചി കോർപ്പറേഷൻ അനുമതി നൽകിയതിനെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് ജില്ലനേതൃസമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. ജില്ലപ്രസിഡന്റ് ജോയി ഇളമക്കര, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.എൻ. ഗിരി, എൻ.എൻ. ഷാജി, അയൂബ് മേലേടത്ത് ,സുധീഷ് നായർ, സി. സതീശൻ, എൽദോ പൗലോസ് തുടങ്ങിയവർ സംസാരിച്ചു.