തൃപ്പൂണിത്തുറ: കർക്കടക ഔഷധക്കഞ്ഞിക്കിറ്റ് വിതരണം ചെയ്ത് തണൽ പാലിയേറ്റീവ് ആൻഡ് പാരാപ്ലീജിക് കെയർ സൊസൈറ്റിയും ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷനും മാതൃകയായി. ഭിന്നശേഷിക്കാർക്ക് കഞ്ഞിക്കിറ്റ് നൽകാൻ മുന്നോട്ടുവന്ന കൂട്ടായ്മയുടെ പ്രവർത്തനം അഭിനന്ദനാർഹമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത കെ. ബാബു എം.എൽ.എ പറഞ്ഞു. ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി രാജീവ് പള്ളുരുത്തി, രൂപ ജോർജ്, എ.കെ.ഡബ്ള ്യു. ആർ.എഫ് ജില്ലാ പ്രസിഡന്റ് പൈലി നെല്ലിമറ്റം, എം.എ. അബ്ദു, മണിശർമ്മ, ദീപാമണി , കെ.ഐ. ജബ്ബാർ, വി.വൈ. എബ്രഹാം, പി.ടി. രഘു, എം.കെ. സുധാകരൻ, ബഷീർ പോഞ്ഞാശേരി എന്നിവർ പങ്കെടുത്തു.