cycle
ഇന്ധന വില വർദ്ധനവിനെതിരെ കോൺഗ്രസ് ഉദയംപേരൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സൈക്കിൾ യാത്ര കെ.ബാബു എം.എൽ.എ. ഫ്‌ളാഗ് ഓഫ് ചെയ്യുന്നു,

ഉദയംപേരൂർ: കായംകുളം മുതൽ രാജ്ഭവൻവരെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ നടത്തിയ പ്രതിഷേധ സൈക്കിൾയാത്രയ്ക്ക് അഭിവാദ്യം അർപ്പിച്ച് പൂത്തോട്ട മുതൽ ഐ.ഒ.സി ബോട്ടിലിംഗ് പ്ലാന്റ് വരെ കോൺഗ്രസ് ഉദയംപേരൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൈക്കിൾയാത്ര നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി ബാരിഷ് വിശ്വനാഥ് നേതൃത്വം നൽകിയ പ്രതിഷേധയാത്ര കെ.ബാബു എം.എൽ.എ ഫ്‌ളാഗ് ഓഫ് ചെയ്തു.
കോൺഗ്രസ് സൗത്ത് മണ്ഡലം പ്രസിഡന്റ് എം.പി. ഷൈമോൻ, ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ജോൺ ജേക്കബ്, ടി.വി. ഗോപിദാസ്, ടി.ആർ. രാജു, അനിൽകുമാർ, ഇ.എസ്. ജയകുമാർ,സുനിൽ രാജപ്പൻ, രജീഷ് കുഞ്ഞപ്പൻ, ശ്യാംപ്രകാശ്, സുജിത്ത് ഇ.എസ് എന്നിവർ സംസാരിച്ചു.