കളമശേരി: ഏലൂർ അലുപുരം കൂട്ടക്കാവ് ദേവിക്ഷേത്രത്തിനു സമീപം ട്രാഫിക് വട്ടത്തിൽ നിന്നിരുന്ന ലക്ഷ്മിതരു കടയോടെ വെട്ടിമാറ്റി . പരിസ്ഥിതി പ്രവർത്തകനായ പ്രദീപ് ചന്ദ്രബാബുവിന്റെ നേതൃത്വത്തിൽ നട്ടുപിടിപ്പിച്ച് പരിപാലിച്ചു പോന്ന 6 വർഷം പഴക്കമുള്ള മരമാണിത്. പൊതുസ്ഥലത്ത് നിൽക്കുന്ന മരം വെട്ടിമാറ്റിയതിൽ പ്രദേശവാസികൾ പ്രതിഷേധിച്ചു. അധികൃതർക്ക് പരാതി നൽകി.