ആലുവ: മോഷ്ടിച്ച ബൈക്കുമായി അന്യസംസ്ഥാന തൊഴിലാളി ആലുവ പൊലീസിന്റെ പിടിയിലായി. പെരുമ്പാവൂരിൽ വാടകയ്ക്കു താമസിക്കുന്ന അസാം സ്വദേശി ഇക്ബാൽ ഹുസൈൻ (25) ആണ് പിടിയിലായത്.
ആലുവ പുളിഞ്ചോട്ടിലുള്ള സർവ്വീസ് ഷോറൂമുകളിൽ സർവ്വീസിനെത്തിയ രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന രണ്ട് ബൈക്കുകൾ കഴിഞ്ഞ മാസം ഇയാൾ മോഷ്ടിച്ചിരുന്നു. പരാതിയെ തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വഷണം നടത്തിവരുന്നതിനിടയിലാണ് പ്രതി പിടിയിലായത്. 2017ൽ കേരളത്തിലെത്തിയ ഇയാളുടെ പേരിൽ കളമശേരി, കുറുപ്പംപടി, പെരുമ്പാവൂർ സ്റ്റേഷനുകളിൽ മോഷണ കേസുകളുണ്ട്. ഇൻസ്‌പെക്ടർ സി.എൽ. സുധീർ, എസ്.ഐ. രാജേഷ് കുമാർ, എ.എസ്.ഐ സോജി, സി.പി.ഒ മാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, ഹാരിസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.