കളമശേരി: ഭിന്നശേഷിക്കാർക്ക് സമഗ്ര പോഷണത്തിനുള്ള ഉപകരണങ്ങൾ കൈമാറി. സമഗ്ര ശിക്ഷ കേരള സ്പോൺസർ ചെയ്ത ഉപകരണങ്ങളാണ് ഏലൂർ നഗരസഭാ പ്രദേശത്തെ കുട്ടികൾക്ക് പ്രയാണിൽ വെച്ച് കൈമാറിയത്. ചെയർമാൻ എ .ഡി .സുജിൽ ഉപകരണങ്ങൾ രക്ഷിതാക്കൾക്ക് കൈമാറി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ. ഷെറീഫ്, കൗൺസിലർ നിസി സാബു, കുറ്റിക്കാട്ടുകര ഗവ. യുപി സ്കൂൾ ഹെഡ്മിസ്ട്രസ് നജീറ ഹുസൈൻ, ആലുവ ബിആർസി ട്രെയിനർ ഷിനി, സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ ഷീല ജെയിംസ് ഗ്ലാഡിസ്ചാന്ദ്നി, പ്രസീത തുടങ്ങിയവർ പങ്കെടുത്തു.