കൊച്ചി: കേരളത്തിൽ വർദ്ധിച്ചുവരുന്ന ഭീകരവാദത്തിനെതിരെ യുവമോർച്ച എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ഗാന്ധിസ്ക്വയറിൽ കേരളത്തിന്റെ ഭൂപടം വരച്ച് സംരക്ഷണവലയം തീർത്തു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോർജ് കൃര്യൻ ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, വൈസ് പ്രസിഡന്റ് എസ്. സജി എന്നിവർ സംസാരിച്ചു. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ തൃദീപ്, മഹാലക്ഷ്മി സജിത്ത്, പ്രശാന്ത് ഷേണായി, അജിൽ അജി, അശ്വിൻ, ഉണ്ണി, പ്രക്യാത്, ജയകിഷൻ എന്നിവർ പങ്കെടുത്തു.