കളമശേരി: കൂനംതൈ ലക്ഷംവീട് കോളനിയിൽ ചെരിഞ്ഞ് തകർന്ന പൂക്കൈതയിൽ ഹംസയുടെയും മാനാത്ത് ബാബുവിന്റെയും വീടുകൾ നാല് മാസത്തിനകം നിർമ്മിച്ചുനൽകും. ബി.എൻ.ആർ.എയുടെ ആഭിമുഖ്യത്തിൽ ബാലവാടിയിൽ കൗൺസിലർ പ്രിയ ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംയുക്ത യോഗത്തിൽ ജമാൽ മണക്കാടൻ ചെയർമാനും കെ.ബി. വർഗീസ് കൺവീനറും ഷാജഹാൻ കടപ്പിള്ളി ട്രഷററുമായി വിപുലമായ കമ്മിറ്റി രൂപീകരിച്ചു. കളമശേരി നഗരസഭ, സംസ്ഥാന സർക്കാർ, മറ്റ് സ്രോതസുകൾ എന്നിവ ഉപയോഗപ്പെടുത്തിയാണ് ഫണ്ട് ലഭ്യമാക്കുക. കൗൺസിലർമാരായ ബിന്ദു മനോഹരൻ, വി.എച്ച്. ആസാദ്, റഫീഖ് മരക്കാർ, സലിം പതുവന, സി.എ. നാസർ എന്നിവർ ഉൾപ്പെട്ട എക്സിക്യുട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.