photo
നിർദ്ധന വിദ്യാർത്ഥികൾക്ക് ഞാറക്കൽ സഹകരണ ബാങ്ക് നൽകുന്ന സ്മാർട്ട് ഫോണുകളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് അഡ്വ. കെ.എസ്. കിഷോർകുമാർ നിർവഹിക്കുന്നു

വൈപ്പിൻ: ഞാറക്കൽ സർവീസ് സഹകരണ ബാങ്ക് ഞാറക്കൽ പ്രദേശത്തെ നിർദ്ധനരായ 16 വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ സൗജന്യമായി നൽകി. ചടങ്ങ് ബാങ്ക് പ്രസിഡന്റ് അഡ്വ. കെ.എസ്. കിഷോർകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിസിലി ജോസ്, ഭരണസമിതി അംഗങ്ങളായ പ്രൈജു ഫ്രാൻസിസ്, ഇ. എ. ദിലീപ്കുമാർ, കെ.എം. രാധാകൃഷ്ണൻ, സെക്രട്ടറി ടി.ആർ. കൃഷ്ണകുമാർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.