വൈപ്പിൻ: നിർദ്ധനകുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനസൗകര്യമൊരുക്കാനുള്ള എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം. ഹൈസ്‌കൂളിന്റെ ഡിജിറ്റൽ ഡിവൈസ് ചലഞ്ചിലേക്ക് എടവനക്കാട് സഹകരണബാങ്കിന്റെ കൈത്താങ്ങ്.
ബാങ്ക് പ്രസിഡന്റ് ടി.എ. ജോസഫ്, ഡയറക്ടർ ബോർഡ് അംഗം കെ.ജെ. ആൽബി എന്നിവർ ചേർന്ന് ഫോണുകൾ ഹെഡ്മിസ്ട്രസ് ഇൻ ചാർജ് സി. രത്‌നകലയ്ക്ക് കൈമാറി. സീനിയർ ക്ലർക്ക് എം.സി. നന്ദകുമാർ, അദ്ധ്യാപിക ടി. രത്‌നം എന്നിവർ സന്നിഹിതരായി. സ്‌കൂളിന്റെ ഡിജിറ്റൽ ഡിവൈസ് ചലഞ്ചിലൂടെ ഇതിനോടകം 61 സ്മാർട്ട് ഫോണുകളാണ് കൈമാറിയത്.