കളമശേരി: വാട്ടർ മെട്രോ പദ്ധതിയുടെ ഭാഗമായ ഏലൂർ വാട്ടർ മെട്രോ സ്റ്റേഷനൊപ്പം പാതാളം, മേത്താനം, മഞ്ഞുമ്മൽ എന്നിവിടങ്ങളിൽ കൂടി വാട്ടർ മെട്രോ സേവനം നടപ്പാക്കണമെന്ന നഗരസഭയുടെ ആവശ്യം അടുത്ത ഘട്ടത്തിൽ പരിഗണിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇത് സംബന്ധിച്ച് നഗരസഭ കത്ത് നൽകിയിരുന്നു. നിലവിൽ 38 ജെട്ടികൾക്കും 16 റൂട്ടുകൾക്കുമാണ് ഫണ്ട് അനുവദിച്ചത്. നിർമ്മാണ നടപടികൾ പൂർത്തീകരിച്ച് വരികയാണ്.