കളമശേരി: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ തൊഴിലാളി വിരുദ്ധ നടപടികൾ പിൻവലിക്കുക, ഓട്ടോ ടാക്സികൾക്ക് ഇന്ധനവിലയിൽ സബ് സിഡി അനുവദിക്കുക, മോട്ടോർ മേഖലയിലെ തൊഴിലാളികളെ ഇൻഷ്വറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.ടി.യു.സി പ്രൈവറ്റ് മോട്ടോർ തൊഴിലാളി ഫെഡറേഷൻ മണ്ഡലം കമ്മിറ്റി നടത്തിയ സമരം ജില്ലാ സെക്രട്ടറി എം. എസ്. രാജു ഉദ്ഘാടനം ചെയ്തു. പി. ബി. സ്വപ്നേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യുട്ടീവ് അംഗം എസ്. രമേശൻ, കെ.എ. സെയ്തുമുഹമ്മദ്, സിജു ദേവസി എന്നിവർ സംസാരിച്ചു.