1
ഓട്ടോസ്റ്റാൻ്റ് നീക്കം ചെയ്ത സ്ഥലം

ഫോർട്ടുകൊച്ചി: സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ഫോർട്ടുകൊച്ചി കമാലക്കടവിൽനിന്ന് നീക്കം ചെയ്ത ഓട്ടോസ്റ്റാൻഡ് പുന:സ്ഥാപിക്കണമെന്ന് ഓട്ടോ തൊഴിലാളികൾ ആവശ്യപ്പെട്ടു. ഫോർട്ടുകൊച്ചി - വൈപ്പിൻ ജലഗതാഗത സർവീസ് തുടങ്ങിയ കാലം മുതൽ ഓട്ടോസ്റ്റാൻഡ് ഉവിടെ പ്രവർത്തിച്ചുവരികയാണ്. സമീപത്ത് എന്ത് അപകടം ഉണ്ടായാലും ഓടി എത്തുന്നവരാണ് ഈ ഓട്ടോ തൊഴിലാളികൾ. പുതുക്കിപ്പണിയും എന്ന് പറഞ്ഞ് സ്റ്റാൻഡ് ഇവിടെ നിന്നും അധികാരികൾ നീക്കം ചെയ്തിട്ട് രണ്ടു മാസമായി. പലതവണ കൊച്ചിൻ കോർപ്പറേഷന് നിവേദനം നൽകിയിട്ടും പരിഹാരമില്ലെന്ന് ഓട്ടോ തൊഴിലാളി കെ.എ. മുജീബ് റഹ്മാൻ പറഞ്ഞു.