nirmala
മൂവാറ്റുപുഴ നിർമല കോളേജിൽ ആരംഭിക്കുന്ന നിർമല സിവിൽ സർവ്വീസ് അക്കാഡമിയുടെ ഉദ്ഘാടനം സംസ്ഥാന അഡീക്ഷണൽ ചീഫ് സെക്രട്ടറി. ടി.കെ. ജോസ് ഐ.എ.എസ് നിർവഹിക്കുന്നു

മൂവാറ്റുപുഴ: കോതമംഗലം രൂപതയുടെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ നിർമല കോളേജ് ക്യാംമ്പസിൽ ആരംഭിക്കുന്ന നിർമ്മല സിവിൽ സർവീസ് അക്കാഡമിയുടെ ഉദ്ഘാടനം സംസ്ഥാന അഡീക്ഷണൽ ചീഫ് സെക്രട്ടറി ടി. കെ.ജോസ് ഐ.എ.എസ് നിർവഹിച്ചു.കോതമംഗലം രൂപതാ അദ്ധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി രൂപതാ അദ്ധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ അനുഗ്രഹ പ്രഭാഷണവും ഡോ. മാത്യൂ കുഴൽനാടൻ എം.എൽ.എ മുഖ്യപ്രഭാഷണവും നടത്തി. മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ജോസഫ് ഐ. എ.എസ്, ഡൽഹി എ.എൽ.എസ് അക്കാഡമി ഡയറക്ടർ ജോജോ മാത്യുസ് എന്നിവർ സംസാരിച്ചു. കോതമംഗലം രൂപതാ വികാരി ജനറൽ മോൺ ചെറിയാൻ കാഞ്ഞിരക്കൊമ്പിൽ,ഡോ. സ്റ്റാൻലി പുൽപ്രയിൽ എന്നിവർ പങ്കെടുത്തു. സിവിൽ സർവ്വീസ് പരിശീലനത്തോടൊപ്പം പി.എസ്.സി, എസ്.എസ്.സി, ആർ.ബി.ഐ തുടങ്ങിയ മത്സരപരീക്ഷകൾക്കുള്ള പരിശീലനവും സ്ഥാപനത്തിൽ ഉടൻ ആരംഭിക്കുമെന്ന് രൂപത ഭാരവാഹികൾ അറിയിച്ചു.