ചോറ്റാനിക്കര: അഞ്ചു പതിറ്റാണ്ട് മലയാള നാടകങ്ങളിൽ നിറഞ്ഞു നിന്ന കലാകാരിയും പരേതനായ ആർട്ടിസ്റ്റ് മുരുകേശിന്റെ ഭാര്യയുമായ പീടികപ്പറമ്പിൽ ചോറ്റാനിക്കര ശ്രീനന്ദിനി (98) നിര്യാതയായി. സംസ്‌കാരം നടത്തി. പി.ജെ. ആന്റണി, എൻ.എൻ. പിള്ള, കാലടി ഗോപി, കെ.എസ്. നമ്പൂതിരി, കലാനിലയം കൃഷ്ണൻനായർ തുടങ്ങിയ സംവിധായകരുടെ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇൻക്വിലാബിന്റെ മക്കൾ, പൊതു ശത്രുക്കൾ, പെണ്ണോ പണമോ, മോസ്‌കോയിൽ നിന്നും മനയ്ക്കലേക്ക്, കുടുംബയോഗം, കടമറ്റത്ത് കത്തനാർ, ഉമ്മിണിത്തങ്ക, പഞ്ചവൻകാട് തുടങ്ങിയവയാണ് പ്രധാന നാടങ്ങൾ. മക്കൾ: പ്രഭാവതി, സുബ്രഹ്മണ്യൻ, സോമൻ, ഗണേഷ്, ബാബു, രേണുക. മരുമക്കൾ: ബാബു വിജയനാഥ്, ശ്യാമള, വസന്തകുമാരി, ഗിരിജ, സെൽവി, കൃഷ്ണൻകുട്ടി.