കൊച്ചി: ഇന്നത്തെ ബലി പെരുന്നാൾ ആഘോഷവേളയിൽ എല്ലാവരും കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു. ആളുകൾ കൂട്ടം ചേരുകയും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുകയും ചെയ്താൽ കർശനമായി നടപടി സ്വീകരിക്കുമെന്ന് കൊവിഡ് അവലോകന യോഗത്തിൽ കളക്ടർ മുന്നറിയിപ്പ് നൽകി. ആരാധനാലയങ്ങളിൽ അനുവദിക്കപ്പെട്ട പരിധിയിൽ കൂടുതൽ ആളുകൾ എത്തുന്നത് ഒഴിവാക്കണം. ഒരു ഡോസ് എങ്കിലും വാക്‌സിനെടുത്തവർ മാത്രം പുറത്തിറങ്ങുക. പെരുന്നാളിനു ശേഷം പരിശോധനയ്ക്ക് സന്നദ്ധരാവണം. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ.കെ. കുട്ടപ്പൻ, ഡി.പി.എം. ഡോ. മാത്യൂസ് നമ്പേലി, ഡി.എസ്.ഒ. ഡോ. ശ്രീദേവി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.