കൊച്ചി: ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ജീവിത നൈപുണി വികസനക്യാമ്പ് സമാപിച്ചു. എറണാകുളം ചിൽഡ്രൻസ് ഹോമിൽ നടന്ന ത്രിദിന ക്യാമ്പ് കളക്‌ടർ ജാഫർ മാലിക് ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശു സംരക്ഷണ ഓഫീസർ സിനി.കെ.എസ്, ശിശുക്ഷേമസമിതി അദ്ധ്യക്ഷ ബിറ്റി ജോസഫ് എന്നിവർ സംസാരിച്ചു. ചലച്ചിത്രതാരം സരയുമോഹൻ സംസാരിച്ചു. ജിജി വർഗീസ്, ശരത് ടി.ആർ, സാജൻ തോമസ്,ചസെബി ജോസ്, റിജു ജോയ് തുടങ്ങിയവർ ക്ളാസെടുത്തു.