കളമശേരി: ഒളിമ്പിക്സ് മത്സരത്തിൽ കേരളത്തിൽനിന്ന് പങ്കെടുക്കുന്നവർക്കായി ജില്ലാ സൈക്കിളിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ ഫാക്ട് ടൗൺഷിപ്പിലെ എം.കെ.കെ. നായർ പ്രതിമക്ക് മുന്നിൽനിന്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഏലൂർ മുനിസിപ്പൽ ചെയർമാൻ എ.ഡി. സുജിൽ. കെ. ചന്ദ്രൻപിള്ള, സബ് ഇൻസ്പക്ടർ പ്രദീപ്, പി.എൽ. മാത്യു, ശശി, ശരത്, പി.കെ. അസീസ്, പി. ഹുസൈൻ കോയ, അഷറഫ്, ഷാജി, ജോൺ, മുംതാസ് ,ഹംസ, വാൾട്ടർ തുടങ്ങിയവർ പങ്കെടുത്തു.