കോതമംഗലം: കൊച്ചി ഇൻഫോപാർക്കിലെ ടെക്കികളുടെ കൂട്ടായ്മയായ പ്രോഗ്രസീവ് ടെക്കീസ് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോൺ നൽകി. ചേലാട് ഗവൺമെന്റ് യു.പി.സ്കൂളിലെ മൂന്ന് കുട്ടികൾക്കും പിണവൂർക്കുടി ഗവ. സ്കൂളിലെ നാല് കുട്ടികൾക്കുമായി നൽകിയ മൊബൈൽഫോണുകൾ ആന്റണി ജോൺ എം. എൽ.എ കുട്ടികൾക്ക് കൈമാറി. ചടങ്ങിൽ പ്രോഗ്രസീവ് ടെക്കീസ് പ്രതിനിധി മാഹിൻ ഷാ, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പർ ബിനേഷ് നാരായണൻ, പിണ്ടിമന ഗവ. യു.പി സ്കൂൾ പി. ടി. എ പ്രസിഡന്റ് അനീഷ് തങ്കപ്പൻ തുടങ്ങിയവർ പങ്കെടുത്തു.