അങ്കമാലി: സി.പി.എം അങ്കമാലി ഏരിയ കമ്മിറ്റിയുടേയും എ.പി. കുര്യൻ പഠനകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ പ്രഭാഷണ പരമ്പര ആരംഭിച്ചു. ആഴ്ചയിൽ ഒന്നുവീതം അഞ്ച് പ്രഭാഷണങ്ങളാണ് നടക്കുന്നത്. സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. പഠനകേന്ദ്രം ചെയർമാൻ അഡ്വ.കെ.കെ. ഷിബു അദ്ധ്യക്ഷത വഹിച്ചു. സി.എസ്. സുജാത, കെ. ജയദേവൻ, ഡോ. എം. എ. സിദ്ദിഖ്, എം.സ്വരാജ് എന്നിവർ നടത്തുമെന്ന് പഠനകേന്ദ്രം സെക്രട്ടറി കെ.പി. റെജീഷ് അറിയിച്ചു.