അങ്കമാലി: ഗർഭിണികൾക്കുള്ള കൊവിഡ് വാക്‌സിനേഷൻ മാതൃകവചം പദ്ധതിയുടെ ഉദ്ഘാടനം അങ്കമാലി താലൂക്ക് ആശുപത്രിയിൽ നഗരസഭ ചെയർമാൻ റെജി മാത്യു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ റിത്ത പോൾ അദ്ധ്യക്ഷതവഹിച്ചു. ആരോഗ്യകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാജു നെടുങ്ങാടൻ, ഡോ. ബിന്ദു, ഹെൽത്ത് സുപ്പർവൈസർ ഷംസുദ്ദീൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ആദ്യദിവസം 13 ഗർഭിണികൾക്ക് വാക്‌സിൻ നൽകി.