prajeee
മൂലൻ ഫൗണ്ടേഷൻ്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: വർഗീസ് മൂലൻസ് ഗ്രൂപ്പ് ചെയർമാനും പ്രവാസി വ്യവസായിയുമായ ഡോ.വർഗീസ് മൂലൻ പ്രവാസജീവിതത്തിന്റെ നാൽപതാം വാർഷികം 1.25 കോടി രൂപ വിലവരുന്ന ഭക്ഷ്യക്കിറ്റുകൾ വിതരണംചെയ്ത് ആഘോഷിച്ചു. വർഗീസ് മൂലൻസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച കിറ്റ് വിതരണം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ റെജി മാത്യു കിറ്റ് ഏറ്റുവാങ്ങി. റോജി എം. ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വർഗീസ് മൂലൻസ് ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ വിജയ് വർഗീസ് മൂലൻ, കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജോസ്കുട്ടി എന്നിവർ പ്രസംഗിച്ചു.

20,000 കുടുംബങ്ങൾക്കാണ് കിറ്റുവിതരണം നടത്തിയത്. വർഗീസ് മൂലൻസ് ഗ്രൂപ്പിൽ 25 വർഷം തികച്ച തൊഴിലാളികൾക്ക് കാറുകളും 15 വർഷം പൂർത്തിയാക്കിയവർക്ക് ബൈക്കുകളും 10 വർഷം തികച്ചവർക്ക് 25,000 രൂപ വീതമുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. 201 നിർദ്ധന കുട്ടികൾക്കുള്ള ഹൃദയ ശസ്ത്രക്രിയകൾ, വീടുകൾ നിർമിച്ചു നൽകൽ, വിവാഹ സഹായങ്ങൾ, സ്‌കോളർഷിപ്പുകൾ, ഭക്ഷ്യക്കിറ്റ് വിതരണം തുടങ്ങിയവ ഉൾപ്പെടെ 7.5 കോടി രൂപയുടെ സേവന പദ്ധതികൾ വർഗീസ് മൂലൻ ഫൗണ്ടേഷൻ ഇതിനകം നടപ്പാക്കിയിട്ടുണ്ട്.