അങ്കമാലി: യൂത്ത് കോൺഗ്രസ് അങ്കമാലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ധന വിലർദ്ധനവിൽ ചിത്രം വരച്ച് പ്രതിഷേധിച്ചു. സമരം പി.ജെ. ജോയി ഉദ്ഘാടനം ചെയ്തു. പ്രതിഷേധസൂചക ചിത്രം വരച്ച ആർട്ടിസ്റ്റ് സുബ്രനെ നഗരസഭ ചെയർമാൻ റെജി മാത്യു ആദരിച്ചു. മണ്ഡലം പ്രസിഡന്റ് ജോബിൽ ജോർജ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിന്റോ ജോൺ, കെ.പി.സി.സി നിർവാഹസമിതിഅംഗം അഡ്വ. ഷിയോപോൾ, ആന്റു മാവേലി, അരുൺകുമാർ, നിതിൽ മംഗലി, ബിജു പൂപ്പത്ത്, എൽദോ ജോൺ എന്നിവർ പ്രസംഗിച്ചു.