hospital
മഞ്ഞുമ്മൽ സെൻ്റ് ജോസഫ് ആശുപത്രിയും എച്ച്.ആർ.പി.എം സംയുക്തമായി നടപ്പാക്കുന്ന സ്നേഹസ്പർശം നിർധന രോഗികൾക്കുള്ള സഹായ പദ്ധതിയുടെ ഉദ്ഘാടനം പ്രകാശ് ചെന്നിത്തല നിർവഹിക്കുന്നു

കളമശേരി:- മഞ്ഞുമ്മൽ സെന്റ് ജോസഫ്‌സ് ആശുപത്രിയും ഹ്യൂമൻറൈറ്റ്സ് പ്രൊട്ടക്ഷൻ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന "സ്നേഹസ്പർശം" നിർദ്ധന രോഗികൾക്കുള്ള സൗജന്യ ചികിത്സാസഹായപദ്ധതി എച്ച്.ആർ.പി.എം പ്രസിഡന്റ് പ്രകാശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു. ആശുപത്രി ഡയറക്ടർ ഫാ. ഗോഡ്‌വിൻ തിമോത്തി അദ്ധ്യക്ഷനായിരുന്നു . അഡ്മിനിസ്ട്രേറ്റർ ജോബി പി.ചാക്കോ, സെക്രട്ടറി രാധാമണിയമ്മ, നാഷണൽ അഡ്മിനിസ്ട്രേഷൻ ഓഫീസർ കെ.ബി. സുരേഷ്, സിനിമാനടൻ നവീൻ, മെഡിക്കൽ സുപ്രണ്ട് ഡോ. എം. എൻ വെങ്കിടേശ്വരൻ എന്നിവർ പ്രസംഗിച്ചു.