fire
തൃക്കളത്തൂർ നടുവേലിൽ പി.കെ.രമേശന്റെ അടുക്കളയിൽ ഗ്യാസ് സിലിണ്ടർ മാറ്റുന്നിടയിലുണ്ടായ തീപിടുത്തം മൂവാറ്റുപുഴ അഗ്നിരക്ഷാസേന അണക്കുന്നു

മൂവാറ്റുപുഴ: ഗ്യാസ് സിലിണ്ടർ മാറ്റുന്നതിനിടയിൽ തീപിടിച്ചു. തൃക്കളത്തൂർ നടുവേലിൽ പി.കെ. രമേശന്റെ അടുക്കളയിലാണ് തീപിടിത്തം ഉണ്ടായത്. രമേശൻ അടുക്കളയിൽ പുതിയ സിലിണ്ടർ മാറ്റിവയ്ക്കുന്നതിനിടയിൽ പെട്ടെന്ന് തീപിടിക്കുകയായിരുന്നു. അടുക്കളയിലെ വാതിലും ജനലും കുറച്ച് പ്ലാസ്റ്റിക് പാത്രങ്ങളും ഭാഗികമായി കത്തിനശിച്ചു. തീ പടരുന്നതുകണ്ട് രമേശനും ഭാര്യയും ഓടിമാറിയതിനാൽ അപകടം ഉണ്ടായില്ല. അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയ തീ അണച്ചു. സ്റ്റേഷൻ ഓഫീസർ ടി.കെ. സുരേഷിന്റെ നേതൃത്വത്തിൽ അബ്രഹാംപോൾ, ഷിബു സി.എസ്, നന്ദുമനോജ്, നിബിൻ ബോസ്, അനന്തു ആ‌ർ, വിനോദ്, ലിബിൻ ജയിംസ്, അനീഷ് കുമാർ, വർഗീസ് എം.യു എന്നിവരടങ്ങിയ സംഘമാണ് സ്ഥലത്തെത്തിയത്.