dharna
ബി ജെ പി എസ്.സി ,എസ്ടിയുടെ നേതൃത്വത്തിൽ എ. ഇ. ഒ. ഓഫീസിന് മുന്നിൽ നടന്ന ധർണ എൻ മനോജ് ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: ബി.ജെ.പി എസ്.സി, എസ്.ടി മോർച്ചയുടെ നേതൃത്വത്തിൽ എ.ഇ.ഒ ഓഫീസിന് മുന്നിൽ ധർണ നടത്തി. ഓൺലൈൻ വിദ്യാഭ്യാസത്തിന്‌ ആവശ്യമായ ലാപ്‌ടോപ്പ്, സ്മാർട്ട്ഫോൺ എന്നിവ സർക്കാർ സൗജന്യമായി നൽകണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ധർണ ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് എൻ. മനോജ് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് തുറവൂർ പ്രിയദർശൻ അദ്ധ്യക്ഷത വഹിച്ചു. ബിജു പുരുഷോത്തമൻ, കെ.ടി. ഷാജി, ജോബി പോൾ, പി.കെ. ശിവൻ ആനപ്പാറ രഞ്ജിത്ത്കുമാർ എന്നിവർ പങ്കെടുത്തു.