1
കൗൺസിലർ ഉണ്ണി കാക്കനാടിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നിറവ് 2021 അക്കാഡമിക് അവാർഡ് വിതരണ സംഗമം സംവിധായകൻ ജിസ്മോൻ ജോയ് ഉദ്ഘാടനം ചെയ്യുന്നു.

തൃക്കാക്കര: ജീവിതത്തിൽനിന്ന് ലഭിക്കുന്ന ആദരങ്ങളും അംഗീകാരങ്ങളും ഭാവി ജീവിതത്തിൽ ചവിട്ടുപടികളായി മാറണമെന്ന് സിനിമാ സംവിധായകൻ ജിസ്മോൻ ജോയ് പറഞ്ഞു. തൃക്കാക്കര നഗരസഭ മാവേലിപുരം ഡിവിഷൻ കൗൺസിലർ ഉണ്ണി കാക്കനാടിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നിറവ് 2021 അക്കാഡമിക് അവാർഡ് വിതരണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ മുഖ്യാതിഥിയായിരുന്നു. വാർഡിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ വിതരണംചെയ്തു.
കാലടി സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ.എം.സി. ദിലീപ്കുമാർ, നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻറാഷിദ് ഉള്ളംപിള്ളി, കൗൺസിലർമാരായ ഷാജി വാഴക്കാല, ഡി.സി. വിജു, സിന്റോ ജെ. എഴുമാന്തുരുത്തിൽ, ജിപ്സൺ ജോളി, ഷാൽവി ചിറക്കപ്പടി, സൈസൺ ജോസഫ്, അഭിലാഷ് മാണികുളങ്ങര, സിബി ജോയ് എന്നിവർ പ്രസംഗിച്ചു.