വൈപ്പിൻ: നിരോധിച്ച പെലാജിക് വലകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിനായി മുന്നൊരുക്കങ്ങൾ നടത്തുന്നതായി ആക്ഷേപം. അശാസ്ത്രീയമായ മത്സ്യബന്ധന രീതികൾ മത്സ്യസമ്പത്തിന്റെ നാശത്തിന് കാരണമാകും. പെലാജിക് വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം കടലിലും കരയിലും സംഘർഷത്തിനുമിടയാക്കും. മുനമ്പം മത്സ്യബന്ധന മേഖലയിലെ സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനും മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിനുമായി അശാസ്ത്രീയമായ മത്സ്യബന്ധന രീതികളിൽനിന്ന് പിൻമാറണമെന്ന് മുനമ്പം മത്സ്യബന്ധനമേഖലയിലെ സി.ഐ.ടി.യു, ബി.എം.എസ് മത്സ്യത്തൊഴിലാളി യൂണിയനുകളുടെ സംയുക്തയോഗം ആവശ്യപ്പെട്ടു.
പെലാജിക് വല ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിനെതിരെ ഫിഷറീസ് വകുപ്പിന്റെയും പൊലീസിന്റെയും കർശന നടപടികൾ ഉണ്ടാകണമെന്നും ഇവർ ആവശ്യപ്പെട്ടു.