മൂവാറ്റുപുഴ: വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്ര സത്സംഗ സമിതിയുടെ നേതൃത്വത്തിൽ ഗീതാ പഠന ക്ലാസ് തുടങ്ങി. ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ചിന്മയ യുവ കേന്ദ്ര യുവജനവിഭാഗം സംയോജകൻ പി.എൻ. മന്മഥൻ നായർ ക്ലസ് നയിച്ചു. ക്ഷേത്ര സമിതി പ്രസിഡന്റ് ബി.ബി. കിഷോർ അദ്ധ്യക്ഷത വഹിച്ചു. ആധ്യാത്മിക പ്രഭാഷകൻ കെ. ആർ. ഹരികുമാർ ഭദ്രദീപം തെളിയിച്ചു. 'സത്സംഗം സനാധന ധർമ്മത്തിൽ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയും ചെയ്തു. ബിന്ദു സുരേഷ്‌കുമാർ, പി. ചന്ദ്രശേഖരൻ നായർ, അജയൻ പള്ളിപ്പാട്ട്, കെ.ആർ.വേലായുധൻ നായർ, പി.ആർ.ഷാജി, ജെ. ഹരീഷ്, പി. എസ്. രാജേഷ് തുടങ്ങിയവർ സംസാരിച്ചു.