കോലഞ്ചേരി: പൂതൃക്ക പഞ്ചായത്തിന്റെ ശുചീകരണ വിഭാഗം പ്രവർത്തകരായ ഹരിത കർമസേനാ അംഗങ്ങളെ സേവാഭാരതി പൂതൃക്ക പഞ്ചായത്ത് സമിതി ആദരിച്ചു. പഞ്ചായത്ത് അംഗം കെ.സി. ഉണ്ണിമായ ഉദ്ഘാടനം ചെയ്തു. സേവാഭാരതി പഞ്ചായത്ത് സമിതി പ്രസിഡന്റ് മണി പി. കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സേവാഭാരതി പ്രവർത്തകരായ സുദർശൻ, രഞ്ജിത്ത് കെ. സുരേഷ്, ജയൻ തമ്മാനിമ​റ്റം, രജിത സുരേഷ്, പ്രസാദ് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.